---
title: "തലശേരി പ്രസ് ഫോറം പുതുവത്സരാഘോഷം സംഘടിപ്പിച്ചു."
english_title: "Thalassery Press Forum organized a New Year's Eve celebration"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/174230/Thalassery Press Forum organized a New Year's Eve celebration"
published_at: "2024-01-03T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594d43248532_IMG-20240102-WA0070.jpg"
keywords: []
---

# തലശേരി പ്രസ് ഫോറം പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** തലശേരി പ്രസ് ഫോറം പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

## Article Content

തലശേരി പ്രസ് ഫോറം പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

പ്രസ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ അംഗങ്ങളടക്കം നിരവധിയാളുകൾ പങ്കെടുത്തു. തലശേരി കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട് പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡൻ്റ് ടി.വി മധു കുമാർ, ഗ്രാൻ്റ് തേജസ് എംഡി ഫിദാഷ് അഷ്റഫ് എന്നിവർ വിശിഷ്ടാതിഥികളായി. വൈസ് പ്രസിഡൻ്റ് രവി പാലയാട്, ജോ. സെക്രട്ടറി കെ.പി ഷീജിത്ത് എന്നിവർ സംസാരിച്ചു.

പ്രസിഡണ്ട് നവാസ് മേത്തർ അധ്യക്ഷനായി. പി.ദിനേശൻ ആമുഖഭാഷണം നടത്തി. സെക്രട്ടറി അനീഷ് പാതിരിയാട് സ്വാഗതവും, ഖജാൻജി എൻ.സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/174230/Thalassery Press Forum organized a New Year's Eve celebration)